സൈനിക നടപടികള്‍ ശക്തമാക്കും; കരസേനാ മേധാവി അസമില്‍

Posted on: December 27, 2014 8:35 pm | Last updated: December 27, 2014 at 8:35 pm

assam violanceഗുവാഹത്തി: അസമിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ദല്‍വീര്‍ സിങ് സുഹാഗ് അസമിലെത്തി. ബോഡോ തീവ്രവാദികള്‍ക്കെതിരായ സൈനീകനീക്കം ശക്തമാക്കിയതിനെ തുടര്‍ന്നാണ് കരസേനമേധവി കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശികുന്നത്. ബോഡോ ഭീകരര്‍ക്കെതിരെ സൈനികനീക്കം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ 66 കമ്പനി സൈന്യം സംസ്ഥാനത്തുണ്ട്. 50 കമ്പനി അര്‍ധസൈനിക വിഭാഗത്തെയും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഭീകരര്‍ക്കായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള തെരച്ചിലും തുടങ്ങി . എന്‍ ഡി എഫ് ബി വിഭാഗത്തിനെതിരായ സൈനികനീക്കത്തിന് ഭൂട്ടാന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുടെ സഹായം വിദേശമന്ത്രാലയം തേടി.

ALSO READ  ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല; അസമിൽ 16-കാരൻ ആത്മഹത്യ ചെയ്തു