എസ് വൈ എസ് ജില്ലാ കൗണ്‍സിലേഴ്‌സ് മീറ്റ് സമാപിച്ചു

Posted on: December 27, 2014 12:40 pm | Last updated: December 27, 2014 at 12:40 pm

ചെര്‍പ്പുളശേരി: എസ് വൈ എസ് ജില്ലാ കൗണ്‍സിലേഴ്‌സ് മീറ്റ് സമാപിച്ചു. മുസ്തഫമാസ്റ്റര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പറവൂര്‍ മുഖ്യപ്രഭാഷണം നടത്തി.
എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. എം വി സിദ്ദീഖ് സഖാഫി സ്വാഗതവും സുലൈമാന്‍ ചുണ്ടമ്പറ്റ നന്ദിയും പറഞ്ഞു. കഴിഞ്ഞ ആറുമാസക്കാലമായി യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ നടന്ന പ്രവര്‍ത്തന പദ്ധതികള്‍ വിലയിരുത്തുകയും പ്രസ്തുത റിപ്പോര്‍ട്ടില്‍ മേലുള്ള ചര്‍ച്ചകളും നടന്നു. സോണ്‍ സെക്രട്ടറിമാര്‍, ജില്ലാ വകുപ്പ് സെക്രട്ടറിമാരും ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു.

സ്വഫ്‌വാ
ജില്ലാ സമാഗമം ഒന്നിന്
ചെര്‍പ്പുളശേരി: എസ് വൈ എസ് സഫ് വ അംഗഘഘളുടെ ജില്ലാ സമാഗമം ജനുവരി ഒന്നിന് കാലത്ത് 11മണിക്ക് ഒറ്റപ്പാലം വാദിമുഖദ്ദ്‌സില്‍ നടക്കും. സര്‍ക്കിള്‍ സഫ്‌വാ ചീഫുമാര്‍, സോണ്‍ ചീഫുമാര്‍, സോണ്‍ സെക്രട്ടറിമാര്‍ സമാഗമത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി, സ്വഫ വ ജില്ലാ ചീഫ് സഈദ് കൈപ്പുറം അറിയിച്ചു.

പട്ടാമ്പി കൗണ്‍സില്‍ സംഘടിപ്പിച്ചു
പട്ടാമ്പി: സമര്‍പ്പിത യൗവനം, സാര്‍ഥ മുന്നേറ്റം പ്രമേയത്തില്‍ മലപ്പുറത്ത് ഫെബ്രുവരി 27, 28, മാര്‍ച്ച് 1 തീയതികളില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് പട്ടാമ്പി കൗണ്‍സില്‍ വാദി ഹസനില്‍ നടന്നു. സോണ്‍ പ്രസിഡന്റ് മുഹമ്മദലി സഅദി അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് എന്‍ കെ സിറാജൂദ്ദീന്‍ ഫാസി ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി വിഷയാവതരണം നടത്തി. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് അല്‍ബുഖാപി പ്രാര്‍ഥന നടത്തി. ഉമര്‍ ലത്വീഫി, സിദ്ദീഖ് മാസ്റ്റര്‍, സിദ്ദീഖ് മുസ് ലിയാര്‍, അബ്ദുസത്താര്‍ അഹ് സനി പ്രസംഗിച്ചു.

സംസ്‌കാരിക
സായാഹ്നം നടത്തി
വടക്കഞ്ചേരി: എസ് വൈ എസ് അറുപതാം വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമായി പുതുക്കോട് എസ് വൈ എസ്, എസ് എസ് എഫ് സര്‍ക്കിള്‍ കമ്മിറ്റി സംസ്‌കാരിക സായാഹ്നം നടത്തി. അബ്ദുറശീദ് അല്‍ഹസനി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി റഫീഖ് ചളവറ വിഷയാവതരണം നടത്തി. അക്ബര്‍ അലി സഖാഫി അധ്യക്ഷത വഹിച്ചു. എ കെ രാധാകൃഷ്ണന്‍, റശീദ് പുതുക്കോട്, അബ്ദുസമദ് മുസ് ലിയാല്‍, ഷറഫുദ്ദീന്‍, സി എ ഹക്കീം, റിയാസ് കരിയക്കുന്ന് പ്രസംഗിച്ചു.

വാര്‍ഷിക കൗണ്‍സില്‍ ഇന്ന്
പറളി: എസ് വൈ എസ് പറളി സോണ്‍ വാര്‍ഷിക കൗണ്‍സില്‍ ഇന്നുച്ച്ക്ക് രണ്ടരക്ക് ഓടന്നൂര്‍ വലിയപറമ്പ് ബദരിയ്യ സുന്നി മദ്‌റസയില്‍ വെച്ച് നടക്കും. ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. മുഴുവന്‍ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി സലീം സഖാഫി അറിയിച്ചു.