Connect with us

National

ഒരു രൂപ നോട്ടുകള്‍ വീണ്ടുമെത്തുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഒരു രൂപ നോട്ടുകള്‍ വീണ്ടും അച്ചടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നോട്ട് വീണ്ടും അച്ചടിക്കുന്നത്. 1994ലായിരുന്നു അവസാനമായി ഒരു രൂപ നോട്ടിറക്കിയത്.

അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ നോട്ട് അച്ചടിക്കാനാണ് തീരുമാനം. ഒരു രൂപനാണയങ്ങള്‍ക്ക് ചെലവേറിയതും ചില്ലറക്ഷാമവുമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് കരുതുന്നത്. നിറത്തിലും മറ്റും വ്യത്യാസപ്പെടുത്തി പുതിയ തരം നോട്ടുകളായിരിക്കും ഇറക്കുക.

മുന്‍കാലത്തെ പോലെ കേന്ദ്രധനകാര്യ സെക്രട്ടറിയായിരിക്കും നോട്ടില്‍ ഒപ്പുവയ്ക്കുക. മറ്റു നോട്ടുകളിലെല്ലാം റിസര്‍വ് ബാങ്ക് ഗവര്‍ണറാണ് ഒപ്പുവയ്ക്കുന്നത്. അവസാനമായി 44 ലക്ഷം രൂപയുടെ ഒരു രൂപ നോട്ടുകളാണ് അടിച്ചിറക്കിയത്. ഇവയില്‍ എത്ര രൂപ ഇപ്പോള്‍ വിപണിയിലുണ്ടെന്ന കൃത്യമായ കണക്കില്ല.