Connect with us

Kozhikode

കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസ് അക്രമം: എന്‍ വി സുബൈറിനെ വെറുതെ വിട്ടു

Published

|

Last Updated

കോഴിക്കോട്: തങ്ങള്‍സ് റോഡിലെ കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസ് അക്രമിച്ചെന്ന് ആരോപിച്ചെടുത്ത കേസില്‍ നൈനാന്‍വളപ്പ് ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ വി സുബൈറിനെ വെറുതെവിട്ടു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(ഒന്ന്) സാബിര്‍ ഇബ്‌റാഹീമാണ് ഇന്നലെ ഇതു സമ്മന്ധിച്ച വിധി പുറപ്പെടുവിച്ചത്.
2012ല്‍ ചെറിയ പെരുന്നാള്‍ ദിനത്തിന്റെ തലേന്നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നൈനാംവളപ്പിലെ റോഡില്‍ കെട്ടിക്കിടന്ന മാലിന്യം നീക്കാത്തത് അന്വേഷിക്കാനെത്തിയ സംഭവം അക്രമമായി ചിത്രീകരിച്ച് കേസെടുക്കുകയായിരുന്നെന്നായിരുന്നു പ്രതിഭാഗം വാദം. നൈനാംവളപ്പുകാര്‍ എന്‍ വി സുബൈറിന്റെ നേതൃത്വത്തില്‍ ഓഫീസ് കയ്യേറി ജീവനക്കാരെ ആക്രമിച്ചെന്ന പരാതിയിലാണ് ചെമ്മങ്ങാട് പോലീസ് കേസെടുത്തത്. സുബൈറിന് വേണ്ടി അഡ്വ. സന്തോഷ് കെ മേനോന്‍ കോടതിയില്‍ ഹാജരായി.

Latest