ചെല്‍സി, ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ ജയിച്ചു

Posted on: December 27, 2014 12:50 am | Last updated: December 27, 2014 at 12:50 am

2444C87000000578-2887468-image-a-76_1419602027615ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ബോക്‌സിംഗ് ഡേ പോരാട്ടങ്ങളില്‍ പ്രമുഖ ക്ലബ്ബുകള്‍ക്ക് ജയം. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെല്‍സി 2-0ന് വെസ്റ്റ് ഹാമിനെ വീഴ്ത്തി 45 പോയിന്റോടെ കുതിപ്പ് തുടര്‍ന്നു. ടെറിയും കോസ്റ്റയും ഗോളുകള്‍ നേടി.
താരങ്ങള്‍ക്ക് ക്രിസ്മസ് അവധി നല്‍കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് വാന്‍ ഗാലിന് മികച്ച റിസള്‍ട്ട് തന്നെ ലഭിച്ചു. 3-1ന് അവര്‍ ന്യൂകാസിലിനെ തകര്‍ത്തു. റൂണി ഡബിള്‍ നേടിയപ്പോള്‍ വാന്‍ പഴ്‌സിയും ലക്ഷ്യം കണ്ടു.
ബണ്‍ലിക്കെതിരെ ലിവര്‍പൂളിന്റെ ഏക ഗോള്‍ ജയം, സ്റ്റെര്‍ലിംഗിന്റെ ഗോളില്‍. മാഞ്ചസ്റ്റര്‍ സിറ്റി 3-1ന് വെസ്റ്റ് ബ്രോമിനെ കീഴടക്കിയത് ഫെര്‍നാന്‍ഡോ, യായ ടുറെ (പെനാല്‍റ്റി), ഡേവിഡ് സില്‍വ എന്നിവരുടെ ഗോളുകളില്‍.