ഇഅ്തിസ്വാം സംഘടിപ്പിച്ചു

Posted on: December 27, 2014 12:16 am | Last updated: December 27, 2014 at 12:16 am

ജിദ്ദ: ‘സമര്‍പ്പിത യൗവ്വനം; സാര്‍ഥക മുന്നേറ്റം’ എന്ന ശീര്‍ഷകത്തില്‍ ഫെബ്രുവരി 27, 28 മാര്‍ച്ച് 01 തീയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന എസ് വൈ എസ് 60 ാം വാര്‍ഷിക സമ്മേളനത്തിനോടനുബന്ധിച്ച് ഐ സി എഫ് ജിദ്ദാ കമ്മിറ്റി ഇഹ്തിസ്വാം സംഘടിപ്പിച്ചു.
ശറഫിയ്യ മര്‍ഹബയില്‍ നടന്ന ഇഅ്തിസ്വാമില്‍ അബ്ദുര്‍റഹ്മാന്‍ മളാഹിരി, മുസ്ത്വഫാ സഅദി ക്ലാരി ക്ലാസ്സെടുത്തു. സമ്മേളന പ്രചരണത്തിന്നായി 33 അംഗ ഇ സി രൂപവത്കരിച്ചു.
അബ്ദുര്‍റഹ്മാന്‍ മളാഹിരി (ചെയര്‍.), ശാഫി മുസ്‌ലിയാര്‍, ബശീര്‍ എറണാകുളം, അബ്ദുന്നാസിര്‍ അന്‍വരി (വൈസ് ചെയര്‍.) അബ്ദുര്‍റ ഹീം വൂര്‍ (ജന. കണ്‍.), ബശീര്‍ പറവൂര്‍, നൗഫല്‍ വടകര, എം സി അബ്ദുല്‍ ഗഫൂര്‍ വാഴക്കാട്, മുഹമ്മദലി വേങ്ങര, അബ്ദുല്‍ ഖാദിര്‍ (ജോ. കണ്‍.) എന്നിവരാണ് ഭാരവാഹികള്‍.