ഷൊര്‍ണൂര്‍- മംഗലാപുരം ലൈനില്‍ ട്രെയിനുകള്‍ക്ക് ഇന്നും നാളെയും നിയന്ത്രണം

Posted on: December 27, 2014 4:01 am | Last updated: December 28, 2014 at 12:01 am

railwayതിരുവനന്തപുരം: ഷൊര്‍ണൂര്‍ മംഗലാപുരം ലൈനില്‍ മാഹി മുതല്‍ തലശ്ശേരി വരെയുള്ള റെയില്‍വേ മേല്‍ പാലങ്ങളിലെ സ്റ്റീല്‍ ഗ്രിഡുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഈ റൂട്ടിലെ ട്രെയ്‌നുകള്‍ക്ക് ഇന്നും നാളെയും നിയന്ത്രണമേര്‍പ്പെടുത്തി. കോഴിക്കോട്- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയ്ന്‍(56657) പൂര്‍ണമായും മറ്റ് ഏഴ് പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗികമായും റദ്ദു ചെയ്തു.
മംഗലാപുരം-തൃശൂര്‍(56654), തൃശൂര്‍- കണ്ണൂര്‍(56603), കണ്ണൂര്‍- ഷൊര്‍ണൂര്‍(56602), മംഗലാപുരം- കോയമ്പത്തൂര്‍(56324), കോയമ്പത്തൂര്‍- മംലാപുരം(56323), എറണാകുളം- കണ്ണൂര്‍(16305), കണ്ണൂര്‍- എറണാകുളം(16306) എന്നീ ട്രെയിനുകള്‍ കോഴിക്കോടിനും കണ്ണൂരിനുമിടക്കുള്ള സര്‍വീസ് റദ്ദാക്കി.
അഞ്ച് എക്‌സ്പ്രസ് ട്രെയിനുകള്‍ നിശ്ചിത സമയം മാഹിയില്‍ പിടിച്ചിടുന്നതിനാല്‍ അത്രയും സമയം വൈകി മാത്രമേ ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുകയുള്ളൂവെന്ന് റെയില്‍വേ അറിയിച്ചു. നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്‌സ്പ്രസ്(16606) 50 മിനിട്ടും നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്‌സ്പ്രസ്(16650) 87 മിനിട്ടും, കൊച്ചു വേളി- ചണ്ഡീഗഢ് സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ്(12217) 35 മിനിട്ടും, കൊച്ചുവേളി- ലോകമാന്യതിലക്് ഗരീബ് രഥ് എക്‌സ്പ്രസ്(12202) 35 മിനിട്ടും, ചെന്നൈ എഗ്മൂര്‍- മംഗലാപുരം എക്‌സ്പ്രസ്(16859) 25 മിനിട്ടും മാഹിയില്‍ പിടിച്ചിടും. മംഗലാപുരം- കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ്(22609) 18 മിനിട്ട് തലശേരിയില്‍ പിടിച്ചിടും. കണ്ണൂര്‍- കോഴിക്കോട് പാസഞ്ചര്‍ (56652) 50 മിനിട്ട് വൈകി മാത്രമേ ഇന്നും നാളെയും യാത്ര പുറപ്പെടുകയുള്ളൂ എന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
രണ്ട് ദിവസങ്ങളിലും രാവിലെ 11 മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ലൈനില്‍ ഗ്രിഡര്‍ മാറ്റി സ്ഥാപിക്കല്‍ ജോലികള്‍ നടക്കുക.

ALSO READ  നിലപാട് കടുപ്പിച്ച് ഇന്ത്യ; 44 ട്രെയിനുകള്‍ നിര്‍മിക്കാന്‍ ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റെയില്‍വേ റദ്ദാക്കി