നാഷണല്‍ കോണ്‍ഫറന്‍സിന്റെ പിന്തുണ പിഡിപി തള്ളി

Posted on: December 27, 2014 4:41 am | Last updated: December 27, 2014 at 9:47 am

mufthi muhammedന്യൂഡല്‍ഹി; ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് നാഷണല്‍ കോണ്‍ഫറന്‍സിന്റെ പിന്തുണ പിഡിപി തള്ളി. പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

87 അംഗ സഭയില്‍ 28 സീറ്റ് നേടിയ പിഡിപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് 25ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം സീറ്റാണുള്ളത്.