നാടകത്തിനുള്ളിലെ നാടകവുമായി ‘തുഗ്ലക്’

Posted on: December 26, 2014 7:00 pm | Last updated: December 26, 2014 at 7:48 pm

അബുദാബി: ഒരു നാടകം അരങ്ങത്തെത്തുന്നതിനു മുമ്പ് നാടക സമിതികള്‍ അണിയറയില്‍ അനുഭവിക്കേണ്ടിവരുന്ന അതിതീക്ഷ്ണമായ പ്രതിസന്ധികള്‍ മനോഹരമായി അനാവരണം ചെയ്ത ‘തുഗ്ലക്’ കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ചുവരുന്ന ആറാമത് ഭരത് മുരളി നാടകോത്സവത്തില്‍ അരങ്ങേറി. പ്രസിദ്ധ നാടകപ്രവര്‍ത്തകന്‍ ഗിരീഷ് കര്‍ണ്ണാടിന്റെ കഥയ്ക്ക് തൃശ്ശൂര്‍ ഗോപാല്‍ജി രംഗഭാഷ നല്‍കി. കല അബുദാബിയാണ് ‘തുഗ്ലക്’ അരങ്ങത്ത് എത്തിച്ചത്.