കെ കരുണാകരനെ അനുസ്മരിച്ചു

Posted on: December 26, 2014 7:42 pm | Last updated: December 26, 2014 at 7:42 pm

20141223_194035അബുദാബി: ഒ ഐ സി സി അബുദാബിയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ.കരുണാകരന്റെ നാലാം ചരമ വാര്‍ഷികം ആചരിച്ചു. കേരളാ സോഷ്യല്‍ സെന്ററില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഒ ഐ സി സി വൈസ് പ്രസിഡന്റ് അമര്‍സിംഗ് വലപ്പാട് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ടി എ നാസര്‍ സ്വാഗതം സംസാരിച്ചു. അബ്ദുല്‍ഖാദര്‍ തിരുവത്ര, അഷറഫ് പട്ടാമ്പി, എന്‍ പി മുഹമ്മദാലി, സലിം, സി എം അബ്ദുല്‍ ഖരീം, സമാജം ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, ഐ എസ് സി ട്രഷര്‍ റഫീഖ് എന്നിവര്‍ സംസാരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ലീഡര്‍ കെ കരുണാകരന്റെ പേരു നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ദുബൈ: കേരളത്തിന്റെ വികസനത്തിനുവേണ്ടി നിരന്തരം പോരാടുകയും വികസനത്തിന് പുതിയ കാഴ്ചപ്പാടു നല്‍കുകയും ചെയ്ത ശക്തനായ ഭരണാധികാരിയായിരുന്നു കെ കരുണാകരനെന്നും ദുബൈയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കെ കരുണാകരന്‍ അനുസ്മരണ യോഗം വിലയിരുത്തി. നെടുമ്പാശ്ശേരി എയര്‍പോര്‍ട്, എറണാകുളം സ്‌റ്റേഡിയം, കണ്ണൂര്‍ എയര്‍പോര്‍ട്, കോഴിക്കോട് എയര്‍പോര്‍ട്, പരിയാരം മെഡിക്കല്‍ കോളജ്, ഏഴിമല നേവല്‍ അക്കാഡമി തുടങ്ങിയ അദ്ദേഹം തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമാണ്. എന്നാല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ടിന് അദ്ദേഹത്തിന്റെ പേര്‍ നല്‍കാന്‍ നിരന്തരം യു പി എ സര്‍ക്കാറിനോടാവശ്യപ്പെട്ടിട്ടും അദ്ദേഹത്തോട് നീതി പുലര്‍ത്തിയില്ലെന്ന് അതിന് കോണ്‍ഗ്രസ് നേതൃത്വമാണ് മറുപടി പറയേണ്ടതെന്ന് ഒ ഐ സി സി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
ശശികുമാര്‍ മേനോന്‍ പാലക്കാട് അധ്യക്ഷത വഹിച്ചു. മോഹന്‍ വെങ്കിട്ട്, അഡ്വ. ദേവദാസന്‍, മോഹനവര്‍മ, അലിയാര്‍ കുഞ്ഞ്, എം എസ് സഫയുല്ല, ഇ ടി പ്രകാശന്‍, ടി എച്ച് ഹൈദര്‍, ടി എച്ച് ശംസുദ്ദീന്‍, ടി പി അശ്‌റഫ്, ജിജോ ജേക്കബ് കോണിക്കല്‍ സംസാരിച്ചു. ബി എ നാസര്‍ സ്വാഗതവും, മുഹമ്മദ് സഹീര്‍ നന്ദിയും പറഞ്ഞു.