ഇന്ത്യാ – ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ബോഡോ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍

Posted on: December 26, 2014 5:06 pm | Last updated: December 26, 2014 at 8:55 pm

bodoland terroristഗുവാഹത്തി: അസമില്‍ ബോഡോലാന്‍ഡ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. ഇന്ത്യാ – ഭൂട്ടാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനപ്രദേശ മേഖലയായ ചിരാങ്, കൊക്രാജര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ബോഡോ തീവ്രവാദികള്‍ക്കെതിരെ ശക്തമായ നപടപടി സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍. സംഭവത്തെ തുടര്‍ന്ന് ഇന്ത്യാ – ഭൂട്ടാന്‍ അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അസമില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 83 പേര്‍ കൊല്ലപ്പെട്ടിരുന്നു.