പരിഹസിച്ച കാണിയെ യൂസഫ് പഠാന്‍ കൈയ്യേറ്റംചെയ്തു

Posted on: December 24, 2014 3:14 pm | Last updated: December 25, 2014 at 12:35 am

yousuf pathan.cmsവഡോദര; രഞ്ജി ട്രോഫി മത്സരത്തിനിടെ തന്നെ അധിക്ഷേപിച്ച കാണികളിലൊരാളെ മുന്‍ ഇന്ത്യന്‍ താരം യൂസഫ് പഠാന് കൈയ്യേറ്റം ചെയ്തു. റിലയന്‍സ് സ്‌റ്റേഡിയത്തില്‍ ജമ്മു കശ്മീരും ബറോഡയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ബാറ്റ് ചെയ്യുമ്പോള്‍ തന്നെ നിരന്തരം പരിഹസിച്ചിരുന്ന യുവാവിന് മത്സര ശേഷം പവലിയനിലേക്ക് വിളിച്ചു വരുത്തിയ യൂസഫ് പഠാന്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു. അമ്പാട്ടി റാവുവിന് നേരേയും യുവാവ് അസഭ്യ വാക്കുകള്‍ ഉപയോഗിച്ചു. യുവാവിനെ യൂസഫ് മര്‍ദിക്കുന്നതറിഞ്ഞ് ഓടിയെത്തിയ സഹോദരന്‍ ഇര്‍ഫാന്‍ പഠാനെത്തിയാണ് രംഗം ശാന്തമാക്കിയത്. ബറോഡയുടെ കളിക്കാരോട് തുടര്‍ച്ചയായി മോശമായി പെരുമാറിയ യുവാവിന്റെ ബന്ധുക്കള്‍ പിന്നീട് ഖേദം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.