Connect with us

Thrissur

കൗണ്‍സില്‍ ഹാളില്‍ കരുണാകരന്റെ ചിത്രം അനാച്ഛാദനം ചെയ്തു

Published

|

Last Updated

തൃശൂര്‍: തൃശൂരിന്റെ വികസനക്കുതിപ്പിന് എന്നും വേഗത നല്‍കിയ ലീഡറിന് സമര്‍പ്പണമായി നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ലീഡര്‍ കെ കരുണാകരന്റെ ഫോട്ടോ ഇടംപിടിച്ചു. ലീഡറുടെ ഓര്‍മകള്‍ തളം കെട്ടിനിന്ന അന്തരീക്ഷത്തില്‍ കൗണ്‍സിലര്‍മാരെയും പൊതുപ്രവര്‍ത്തകരേയും സാക്ഷിയാക്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ലീഡറുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ലീഡര്‍ തൃശൂരിനോട് കാണിച്ച താത്പര്യവും വാത്സല്യവും ചെന്നിത്തലയും മറ്റ് പ്രാസംഗികരും എടുത്തു പറഞ്ഞു.
ലീഡറുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുന്ന നടപടികളായിരിക്കും കൗണ്‍സിലിന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ രാജന്‍ പല്ലന്‍ പറഞ്ഞു. തൃശൂരിനോട് എന്നും പ്രത്യേക താത്പര്യം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ലീഡറെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു.
ശക്തന്‍ നഗര്‍, കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം, ശുദ്ധജല വിതരണ സംവിധാനം, പൂങ്കുന്നം ഓവര്‍ ബ്രിഡ്ജ്, ജയില്‍ വളപ്പ് തുടങ്ങിയവ ലീഡര്‍ ജില്ലയ്ക്ക് നല്‍കിയ സംഭാവനകളില്‍ ചിലതുമാത്രമാണ്. സ്വരാജ് റൗണ്ട് എന്ന പേര് നിര്‍ദ്ദേശിച്ചതും അദ്ദേഹമായിരുന്നു. കേരളം നിലനില്‍ക്കുന്നിടത്തോളം കാലം കെ കരുണാകരന്റെ സ്മരണ നിലനില്‍ക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ഡി സി സി പ്രസിഡന്റ് ഒ അബ്ദുര്‍റഹിമാന്‍കുട്ടി അഭിപ്രായപ്പെട്ടു.
മുന്‍ മേയര്‍ ഐ പി പോള്‍, ഡെപ്യൂട്ടി മേയര്‍ പി വി സരോജിനി, കെ പി സി സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, എം പി ഭാസ്‌കരന്‍ നായര്‍, സാറാമ്മ റോബ്‌സണ്‍, ഡോ. എം ഉസ്മാന്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എം പി പോളി, യൂജിന്‍ മോറേലി, സുരേന്ദ്രന്‍ ഐനിക്കുന്നത്ത് സംസാരിച്ചു.