Connect with us

Malappuram

കുണ്ടൂര്‍ ഉറൂസ്; പ്രാര്‍ഥനാ സംഗമം തീര്‍ത്ത് ആത്മീയ സമ്മേളനം

Published

|

Last Updated

തിരൂരങ്ങാടി: ഗൗസിയ്യ നഗറും പരിസരവും പ്രാര്‍ഥനാ തീരം തീര്‍ത്ത് ആത്മീയസമ്മേളനം. സാദാത്തുക്കളുടെയും ഉലമാക്കളുടെയും ഉപദേശങ്ങള്‍ ശ്രവിക്കാനും അവരുടെ പ്രാര്‍ഥനകളില്‍ പങ്കുകൊള്ളാനുമായി എത്തിയ വിശ്വാസികളെ കൊണ്ട് ഗൗസിയ്യ നഗര്‍ നിറഞ്ഞൊഴുകി. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന ആത്മീയ സമ്മേളനം സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്തു. പകര മുഹമ്മദ് അഹ്‌സനി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അബൂബക്കര്‍ അഹ്‌സനി തെന്നല പ്രസംഗിച്ചു. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ബാഖിര്‍ ശിഹാബ്, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, എന്‍ പി ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നേരത്തെ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് സയ്യിദ് ഹബീബുറഹ്മാന്‍ ബുഖാരി, ഹാഫിള് അബ്ദുല്‍ മജീദ് സഖാഫി, കെ സി അബൂബക്കര്‍ ഫൈസി നേതൃത്വം നല്‍കി.
കുണ്ടൂര്‍ ഉസ്താദ് അനുസ്മരണം അബൂഹനീഫല്‍ ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു. പി എസ് കെ മൊയ്തുബാഖവി മാടവന, അഡ്വക്കറ്റ് നസീര്‍ പ്രസംഗിച്ചു. ആശിഖുകളുടെ കാവ്യലോകം സെഷന്‍ മലപ്പുറം ഖാസി ഒ പി എം മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, ബശീര്‍ ഹാജി പടിക്കല്‍, ഇബ്‌റാഹീം സഖാഫി മമ്പാട്, ഉസ്മാന്‍ സഖാഫി വയനാട്, ജഅ്ഫര്‍ അസ്ഹരി കൈപ്പമംഗലം പ്രസംഗിച്ചു. മുതഅല്ലിം ജല്‍സയില്‍ മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ വിഷയമവതരിപ്പിച്ചു.
ഇന്ന് രാവിലെ ഒമ്പതിന് നടക്കുന്ന ഖുതുബിയ്യത്തിന് സയ്യിദ് ഫസല്‍ പൂക്കോയതങ്ങള്‍, സയ്യിദ് കെ പി എസ് തങ്ങള്‍ നേതൃത്വം നല്‍കും. 10.30ന് മന്‍ഖൂസ് മൗലിദ് തിരുനബി പഠനം സെഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയുടെ അധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡന്റ് എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. തിരുനബിയുടെ ജനനം, തിരുനബിയുടെ കുട്ടിക്കാലം, തിരുനബിയുടെ പ്രബോധനം, തിരുനബിയുടെ വഫാത്ത് എന്നീ വിഷയങ്ങള്‍ യഥാക്രമം മുഹ്‌യിദ്ദീന്‍ സഅദി കൊട്ടുക്കര, ശാഫിസഖാഫി മുണ്ടമ്പ്ര, വി പി എ തങ്ങള്‍ ആട്ടീരി എന്നിവര്‍ അവതരിപ്പിക്കും. സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, മുസ്തഫ ബാഖവി തെന്നല, അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം, വഹാബ് സഖാഫി മമ്പാട്, അബ്ദുല്‍ വാസിഅ് ബാഖവി കുറ്റിപ്പുറം തുടങ്ങിയവര്‍ സംബന്ധിക്കും. വൈകുന്നേരം 6.30ന് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പ്രാസ്ഥാനിക സമ്മേളനം വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, അബ്ദുല്‍കലാം മാവൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, പ്രൊഫ. കെ എം എ റഹീം, സി പി സൈതലവി മാസ്റ്റര്‍, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, വി എം കോയമാസ്റ്റര്‍ പ്രസംഗിക്കും. രാത്രി ഒമ്പതിന് നടക്കുന്ന രിഫാഈ റാത്തീബിന് കോയ കാപ്പാട് നേതൃത്വം നല്‍കും.

Latest