കെ സി ബി സി സ്വയം കണ്ണാടിയില്‍ നോക്കണമെന്ന് മന്ത്രി കെ സി ജോസഫ്

Posted on: December 23, 2014 8:19 pm | Last updated: December 23, 2014 at 11:20 pm

kc-josephകോട്ടയം: മദ്യനയത്തില്‍ സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുന്ന കെ സി ബി സി സ്വയം കണ്ണാടിയില്‍ നോക്കണമെന്ന് മന്ത്രി കെ സി ജോസഫ്. ഏറ്റവും കൂടുതല്‍ മദ്യപാനികള്‍ ഉള്ളത് ഏതു സമുദായത്തിലാണ്?.
ഏതുസമുദായത്തില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ സ്വന്തമായിട്ടുള്ളത്? മദ്യപാനത്തിനെതിരായ പ്രചാരണം കെ സി ബി സി ആദ്യം തുടങ്ങേണ്ടത് സ്വന്തം സമുദായത്തില്‍ നിന്നാണെന്നും കെ സി ജോസഫ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.