അബുദാബി: മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ രണ്ടാമത് കെ കരുണാകരന്‍ സ്മാരക പുരസ്‌കാരം മാതൃഭൂമി ദുബൈ ചീഫ് റിപ്പോര്‍ട്ടര്‍ ഐപ്പ് വള്ളിക്കാടന് സമ്മാനിക്കും. പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഷാര്‍ജ ലേബര്‍ ക്യാമ്പില്‍ ശമ്പളമില്ലാതെ കഴിയുന്ന മലയാളികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.ഈ മാസം 25 വ്യാഴാഴ്ച അബുദാബിയില്‍ വച്ച് നടത്തുന്ന കെ കരുണാകരന്‍ അനുസ്മരണ സമ്മേളനത്തില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും. ഞാന്‍ അറിയുന്ന ലീഡര്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികള്‍ക്ക് ചിത്രരചനാ മല്‍സരവും നടത്തുമെന്ന് കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 050-6728498,