കാശ്മീരിലും ഝാര്‍ഖണ്ഡിലും സര്‍ക്കാറുണ്ടാക്കുമെന്ന് രാജ്‌നാഥ് സിംഗ്

Posted on: December 23, 2014 10:14 am | Last updated: December 23, 2014 at 10:41 pm

rajnadh singhന്യൂഡല്‍ഹി: കാശ്മീരിലും ഝാര്‍ഖണ്ഡിലും ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഝാര്‍ഖണ്ഡില്‍ ബി ജെ പി കേവല ഭൂരിപക്ഷം നേടുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കാശ്മീരില്‍ ബി ജെ പിയുടെ സഖ്യ നീക്കളെ കുറിച്ചുള്ള ആദ്യ സൂചനയാണ് രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയിലൂടെ വ്യക്തമായിരിക്കുന്നത്.