മതവിഷയങ്ങളെ കുറിച്ച് അജ്ഞരായ നേതാക്കള്‍ പ്രതികരിക്കരുത്: പൊന്മള

Posted on: December 23, 2014 9:05 am | Last updated: December 23, 2014 at 9:05 am

തിരൂരങ്ങാടി: ഇസ്‌ലാമിക വിഷയങ്ങളെ കുറിച്ച് വിവരമില്ലാത്ത നേതാക്കള്‍ പ്രതികരിക്കുന്നത് നിര്‍ത്തണമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. കുണ്ടൂര്‍ ഗൗസിയ്യ നഗറില്‍ കുണ്ടൂര്‍ ഉസ്താദ് ഉറൂസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഭൗതിക സംഘടനയുടെ നേതാവ് സ്ത്രീകള്‍ പര്‍ദ ധരിക്കണമെന്ന നിബന്ധന ഇസ്‌ലാമിലില്ലെന്ന് പ്രസ്താവിച്ചത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഡോക്ടറായതു കൊണ്ട് ഇസ്‌ലാമിക കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് ആരും അധികാരം നല്‍കിയിട്ടില്ല. ഇത്തരം നേതാക്കളുടെ ചെയ്തികളാണ് മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും വലിയ അപജയം. ഇസ്‌ലാമിനെ കുറിച്ച് സംസാരിക്കേണ്ടത് പണ്ഡിതന്മാരാണെന്നും അദ്ദേഹം പറഞ്ഞു.