കുണ്ടൂര്‍ ഉറൂസിന് ഭക്തിനിര്‍ഭരമായ തുടക്കം

Posted on: December 23, 2014 12:53 am | Last updated: December 22, 2014 at 11:54 pm

തിരൂരങ്ങാടി: നാല് ദിവസം നീണ്ടുനില്‍ക്കുന്ന കുണ്ടൂര്‍ ഉസ്താദ് ഒമ്പതാം ഉറൂസ് മുബാറകിന് ഭക്തിനിര്‍ഭരമായ തുടക്കം. കുണ്ടൂര്‍ ഗൗസിയ്യാ നഗറില്‍ സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി മഖാം സിയാറത്തിന് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ നേതൃത്വം നല്‍കി. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശൈഖ് അബ്ദുര്‍റഹ്മാന്‍ അലി യമന്‍, ബഗ്ദാദ് ഇമാം ശൈഖ് അനസ് മുഹമ്മദ് ഖലഫ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അലി ബാഖവി ആറ്റുപുറം, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എന്‍ പി ബാവ ഹാജി പ്രസംഗിച്ചു.