Connect with us

National

മയക്കുമരുന്ന് ഇടപാട്; പഞ്ചാബ് ധനമന്ത്രിക്ക് സമന്‍സ്‌

Published

|

Last Updated

ചാണ്ഡിഗഢ്: ശതകോടികളുടെ മയക്കുമരുന്ന് റാക്കറ്റില്‍ ഉള്‍പ്പെട്ടതിന് പഞ്ചാബ് റവന്യൂ മന്ത്രി ബിക്രം സിംഗ് മജീദിയക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചത് എന്‍ ഡി എ സഖ്യത്തിന് തിരിച്ചടിയായി. എന്‍ ഡി എയിലെ പ്രമുഖ കക്ഷിയാണ് പഞ്ചാബിലെ ഭരണകക്ഷിയായ ശിരോമണി അകാലി ദള്‍. കേന്ദ്ര മന്ത്രി ഹര്‍സിമൃത് ബാദലിന്റെ സഹോദരനുമാണ് ബിക്രം സിംഗ്. ധമന്ത്രാലയത്തിന്റെ കീഴിലുള്ള ഇ ഡിയാണ് സമന്‍സ് അയച്ചത്. ലഹരിമുക്ത സമൂഹമെന്ന സാക്ഷാത്കാരത്തിന് എല്ലാവരും യോജിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് സഖ്യത്തിലെ പ്രധാന കക്ഷിയുടെ നേതാവിന് ഇത്തരമൊരു അവസ്ഥ വരുന്നത്. മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജഗദീഷ് സിംഗ് ഭോലയെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം ശതകോടികളുടെ മയക്കുമരുന്ന് റാക്കറ്റ് കേസ് പുറം ലോകമറിഞ്ഞത്. ഇ ഡി കുറ്റം ചുമത്തിയ കാനഡയലില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഇന്ത്യന്‍ വംശജരുമായി ബിക്രം സിംഗ് മജീദിയക്ക് ബന്ധമുണ്ട്. മജീദിയയുടെ ചാണ്ഡിഗഢിലെ ഔദ്യോഗിക വസതിയിലും അമൃത്‌സറിലെ വസതിയിലും ഈ മൂന്ന് പേരും താമസിച്ചിരുന്നു. മജീദിയയെ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും സമന്‍സ് അയച്ചതിലൂടെ ഒരാള്‍ കുറ്റക്കാരനാകുന്നില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ പറഞ്ഞു. വിശദ അന്വേഷണമാണ് ആവശ്യമെങ്കില്‍ കേസ് മുഴുവനും സി ബി ഐയോ സിറ്റിംഗ് ജഡ്ജിയോ മേല്‍നോട്ടം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യമൊരുക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രതാപ് ബജ്‌വ പറഞ്ഞു. കള്ളപ്പണം വെളുപ്പിച്ചോയെന്ന് മാത്രമാണ് ഇ ഡി അന്വേഷിക്കുകയെന്നും ഇത് ഗുരുതരമായ കുറ്റ പ്രേരണയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെതിരെ അതിരൂക്ഷമായാണ് മജീദിയ പ്രതികരിച്ചത്. നിരപരാധിയാണെന്ന് തനിക്കറിയാം. എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. യു പി എ ഭരണകാലത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ അഞ്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിട്ടും തനിക്കെതിരെ ഒന്നും കണ്ടെത്തിയിട്ടില്ല. മജീദിയ പറഞ്ഞു. പഞ്ചാബില്‍ മയക്കുമരുന്ന് സുലഭമായത്, അതിര്‍ത്തിയില്‍ കാര്യക്ഷമമായ പരിശോധനയില്ലാത്തത് കൊണ്ടാണെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നത് അകാലി ദളിന്റെ പതിവായിരുന്നു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഭോലയുടെ അറസ്റ്റോടെ പ്രാദേശിക മയക്കുമരുന്ന് നിര്‍മാണത്തിന്റെ ചുരുളഴിയുകയായിരുന്നു. മയക്കുമരുന്ന് ഇടപാട്; പഞ്ചാബ് ധനമന്ത്രിക്ക് സമന്‍സ്‌ ചാണ്ഡിഗഢ്: ശതകോടികളുടെ മയക്കുമരുന്ന് റാക്കറ്റില്‍ ഉള്‍പ്പെട്ടതിന് പഞ്ചാബ് റവന്യൂ മന്ത്രി ബിക്രം സിംഗ് മജീദിയക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചത് എന്‍ ഡി എ സഖ്യത്തിന് തിരിച്ചടിയായി. എന്‍ ഡി എയിലെ പ്രമുഖ കക്ഷിയാണ് പഞ്ചാബിലെ ഭരണകക്ഷിയായ ശിരോമണി അകാലി ദള്‍. കേന്ദ്ര മന്ത്രി ഹര്‍സിമൃത് ബാദലിന്റെ സഹോദരനുമാണ് ബിക്രം സിംഗ്. ധമന്ത്രാലയത്തിന്റെ കീഴിലുള്ള ഇ ഡിയാണ് സമന്‍സ് അയച്ചത്. ലഹരിമുക്ത സമൂഹമെന്ന സാക്ഷാത്കാരത്തിന് എല്ലാവരും യോജിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് സഖ്യത്തിലെ പ്രധാന കക്ഷിയുടെ നേതാവിന് ഇത്തരമൊരു അവസ്ഥ വരുന്നത്. മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജഗദീഷ് സിംഗ് ഭോലയെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം ശതകോടികളുടെ മയക്കുമരുന്ന് റാക്കറ്റ് കേസ് പുറം ലോകമറിഞ്ഞത്. ഇ ഡി കുറ്റം ചുമത്തിയ കാനഡയലില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഇന്ത്യന്‍ വംശജരുമായി ബിക്രം സിംഗ് മജീദിയക്ക് ബന്ധമുണ്ട്. മജീദിയയുടെ ചാണ്ഡിഗഢിലെ ഔദ്യോഗിക വസതിയിലും അമൃത്‌സറിലെ വസതിയിലും ഈ മൂന്ന് പേരും താമസിച്ചിരുന്നു. മജീദിയയെ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും സമന്‍സ് അയച്ചതിലൂടെ ഒരാള്‍ കുറ്റക്കാരനാകുന്നില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ പറഞ്ഞു. വിശദ അന്വേഷണമാണ് ആവശ്യമെങ്കില്‍ കേസ് മുഴുവനും സി ബി ഐയോ സിറ്റിംഗ് ജഡ്ജിയോ മേല്‍നോട്ടം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യമൊരുക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രതാപ് ബജ്‌വ പറഞ്ഞു. കള്ളപ്പണം വെളുപ്പിച്ചോയെന്ന് മാത്രമാണ് ഇ ഡി അന്വേഷിക്കുകയെന്നും ഇത് ഗുരുതരമായ കുറ്റ പ്രേരണയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെതിരെ അതിരൂക്ഷമായാണ് മജീദിയ പ്രതികരിച്ചത്. നിരപരാധിയാണെന്ന് തനിക്കറിയാം. എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. യു പി എ ഭരണകാലത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ അഞ്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിട്ടും തനിക്കെതിരെ ഒന്നും കണ്ടെത്തിയിട്ടില്ല. മജീദിയ പറഞ്ഞു. പഞ്ചാബില്‍ മയക്കുമരുന്ന് സുലഭമായത്, അതിര്‍ത്തിയില്‍ കാര്യക്ഷമമായ പരിശോധനയില്ലാത്തത് കൊണ്ടാണെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നത് അകാലി ദളിന്റെ പതിവായിരുന്നു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഭോലയുടെ അറസ്റ്റോടെ പ്രാദേശിക മയക്കുമരുന്ന് നിര്‍മാണത്തിന്റെ ചുരുളഴിയുകയായിരുന്നു.

---- facebook comment plugin here -----

Latest