Connect with us

Gulf

'ഇന്ത്യക്കാരായ കുറ്റവാളികള്‍ കുറവ്'

Published

|

Last Updated

ദുബൈ: യു എ ഇ യിലെ ജയിലുകളില്‍ കഴിയുന്നവരില്‍ ഇന്ത്യക്കാരായ കുറ്റവാളികള്‍ കുറവാണെന്നും ഉള്ളവരില്‍ തന്നെ ചെറിയ കുറ്റകൃത്യങ്ങളില്‍ പെട്ടു കഴിയുന്നവരാണ് കൂടുതലെന്നും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ മുരളീധരന്‍ പറഞ്ഞു. അജ്മാന്‍ പൊലീസ് കമാന്റര്‍ ഇന്‍ ചീഫ് (ഡി.ജി.പി) ആയി നിയമിതനായ ബ്രിഗേഡിയര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമിക്ക് ആസാ ഗ്രൂപ്പ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അജ്മാന്‍ പോര്‍ട്ട് ആന്‍ഡ് കസ്റ്റംസ്, ഫ്രീസോണ്‍ ഡയരക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ നുഐമി, ഗള്‍ഫാര്‍ ഡയരക്ടര്‍ മുഹിയുദ്ദീന്‍ മുഹമ്മദലി, ജിയോ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് എന്നിവര്‍ സംബന്ധിച്ചു. ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമിക്കുള്ള ഉപഹാരം ആസാ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ സി പി സാലിഹ് സമ്മാനിച്ചു. സഹല്‍ സാലിഹ് ഖിറാഅത്ത് നടത്തി. അന്‍ഹര്‍ സാലിഹ് സ്വാഗതവും കെ വി ഇബ്‌റാഹിം കുട്ടി നന്ദിയും പറഞ്ഞു.

Latest