Connect with us

Palakkad

മണ്ണാര്‍ക്കാട്ട് പുതിയ ബസ്സ്റ്റാന്‍ഡിന് സാങ്കേതികാനുമതി ലഭിച്ചു

Published

|

Last Updated

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ട് പുതിയ ബസ്സ്റ്റാന്‍ഡ് കംഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണത്തിന് സാങ്കേതികാനുമതി ലഭിച്ചു.
ജനുവരിയില്‍ ശിലാസ്ഥാപനം നടത്താനാണ് നീക്കം. മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്താണ് 6കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരകാ ബസ്റ്റാന്റ് കം ഷോപ്പിംങ് കോംപ്ലക്‌സ് എന്ന നാമകരണം ചെയ്തിട്ടുളള കെട്ടിടത്തില്‍ കമ്മ്യൂണിറ്റി ഹാള്‍, ഷോപ്പിങ് മാള്‍, ബസ്‌ബെ, ബസ് കാത്തിരിപ്പ് കേന്ദ്രം, അത്യാധുനിക സൗകര്യത്തോടെയുളള കംഫര്‍ട്ട് സ്റ്റേഎന്നിവയാണ് ഒരുക്കുന്നത്.
കൃഷി “വന്‍ ഉള്‍പ്പെടുന്ന പഴയ പഞ്ചായത്ത് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാണ് പുതിയ കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാവുന്നതോടുകൂടി മണ്ണാര്‍ക്കാട് ബസ്റ്റാന്റിന്റെ വികസനത്തിന്റെ ആദ്യഘട്ടം സഫലമാവും.
നിലവിലെ ബസ്റ്റാന്റിലെ സ്ഥലപരിമിതി മൂലം സ്റ്റാന്റിനെ ആശ്രയിക്കുന്ന ബസ്സുകളും യാത്രക്കാരും ഒരുപോലെ ദുരിതം പേറുന്ന അവസ്ഥയാണ്. കുറ്റമറ്റ കംഫര്‍ട്ട് സ്റ്റേഷനുകളില്ലാത്ത മണ്ണാര്‍ക്കാട് നഗരത്തില്‍ പുതിയ കോംപ്ലക്‌സില്‍ ഇത്തരം സൗകര്യമൊരുക്കുന്നത് യാത്രക്കാര്‍ക്ക് ആശ്വാസകരമാവും.
മുന്‍സിപാലിറ്റിയാക്കാനുളള പരിഗണനാ ലിസ്റ്റില്‍ സര്‍ക്കാറിന്റെ പ്രഥമ പരിഗണനയിലുളള മണ്ണാര്‍ക്കാടിന്റെ വികസനത്തിന്റെ നാഴികകല്ലായി മാറുന്നതാണ് ഈ പദ്ധതി.പുതിയ ബസ്റ്റാന്റ് പണിയുന്നതോടെ കോടതിപ്പടിയിലെ ഉപയോഗ്യശൂന്യമായ കുട്ടികളുടെ പാര്‍ക്ക് തിരക്കേറിയ കോടതിപ്പടി ജംഗ്ഷന്‍ കേന്ദ്രീകരിച്ച് ബസ്‌ബേ ആക്കി മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.