Connect with us

Palakkad

ജലസമൃദ്ധിയില്‍ കോയമ്പത്തൂര്‍ ജില്ല

Published

|

Last Updated

കോയമ്പത്തൂര്‍: കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി കോയമ്പത്തൂര്‍ ജില്ലയില്‍ 2014ല്‍ മഴ സമൃദ്ധിയായി ലഭിച്ചു.രണ്ടുവര്‍ഷമായി കോയമ്പത്തൂരില്‍ മഴക്കുറവുകാരണം വരള്‍ച്ച അനുഭവപ്പെട്ടിരുന്നു. ഈ വര്‍ഷം സാമാന്യം മെച്ചപ്പെട്ടനിലയില്‍ മഴയുണ്ടായതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു.വര്‍ഷം അവസാനത്തിലെത്തി നില്‍ക്കുമ്പോള്‍ ജില്ലയില്‍ ഇതേവരെ 727 മി മീ മഴ ലഭിച്ചു.ശരാശരി കിട്ടിക്കൊണ്ടിരുന്ന 674 മി.മീ. മഴയേക്കാള്‍ 53 മി.മീ. അധികമായിരുന്നു ഇത്തവണ മഴ. ഇനി അവശേഷിക്കുന്ന ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രതീക്ഷ. ഈ മാസം 10 മി മീ മഴ കൂടുമെന്നാണ് കണക്കാക്കുന്നത്. വടക്കുകിഴക്കന്‍ കാലവര്‍ഷം തുടരുന്നതിനാല്‍ വരുന്ന മൂന്നുനാളില്‍ മഴയുണ്ടാകുമെന്ന് തമിഴ്‌നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ ആഗ്രോ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു. ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെ തുടരുന്ന വടക്കുകിഴക്കന്‍ കാലവര്‍ഷത്തില്‍ 355 മി.മീ. മഴ ജില്ലയില്‍ ലഭിച്ചു.പറമ്പിക്കുളംആളിയാര്‍ പദ്ധതിയില്‍വരുന്ന അണക്കെട്ടുകളിലെല്ലാം വെള്ളം നിറഞ്ഞുനില്‍ക്കുകയാണ്. ഷോളയൂര്‍, പറമ്പിക്കുളം, ആളിയാര്‍, അമരാവതി അണക്കെട്ടുകളില്‍ ആവശ്യത്തിലേറെ ജലം സംഭരിക്കാന്‍ കഴിഞ്ഞു. ഏറ്റവും ആഴമേറിയ ഷോളയാര്‍ അണക്കെട്ടില്‍ 160 അടി സംഭരണശേഷിയില്‍ 158.72 അടി വെള്ളമുണ്ട്. ഒക്ടോബറില്‍ത്തന്നെ അണക്കെട്ടില്‍ ഒരടി വെള്ളത്തിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ.ആളിയാര്‍ അണക്കെട്ട് നിറയാന്‍ വെള്ളം നാലടിയേ കുറവുണ്ടായിരുന്നുള്ളൂ. 120 അടിയില്‍ 116 അടി വെള്ളം സം”രണിയിലുണ്ട്. അമരാവതി ഒക്ടോബറില്‍ത്തന്നെ ഏകദേശം നിറഞ്ഞുകഴിഞ്ഞു. 79.46 അടി വെള്ളം നില്‍ക്കുന്നു. 90 അടിയാണ് സംഭരണശേഷി.പറമ്പിക്കുളം അണക്കെട്ടില്‍ ഒക്ടോബറില്‍ 71.96 അടി വെള്ളമുണ്ടായിരുന്നത് ഇപ്പോള്‍ 62.80 അടി ആയി താണു. 72 അടിയാണ് പൂര്‍ണ സംഭരണശേഷി. തിരുമൂര്‍ത്തി അണക്കെട്ടില്‍ 60 അടി ശേഷിയുള്ള സ്ഥാനത്ത് 38.63 അടിയേ വെള്ളം സംഭരിച്ചിട്ടുള്ളൂ.

Latest