ഈജിപ്തിന് അമേരിക്കയുടെ പത്ത് അപ്പാച്ചേ കോപ്റ്ററുകള്‍

Posted on: December 22, 2014 12:03 am | Last updated: December 22, 2014 at 12:24 am

കൈറോ: ഈജിപ്തിന് പത്ത് അപ്പാച്ചേ ഹെലികോപ്റ്ററുകള്‍ അമേരിക്ക കൈമാറി. വടക്ക് ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ക്കുള്ള സഹായം നേരത്തേ അമേരിക്ക മരവിപ്പിച്ചിരുന്നു. ഇത് ഭാഗികമായി നീക്കുന്നതിന്റെ ഭാഗമായാണ് ഹൈലികോപ്റ്ററുകള്‍ നല്‍കുന്നതെന്ന് യു എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈജിപ്ത് സന്ദര്‍ശനവേളയില്‍ യു എസ് വിദേശകാര്യസെക്രട്ടറി ജോണ്‍ കെറി വ്യോമയാന സഹകരണം മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കൂടിയാണ് ഇപ്പോള്‍ ഹെലികോപ്റ്റര്‍ കൈമാറ്റം ചെയ്യുന്നത്. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് കൈമാറ്റം നടന്നതെന്ന് യു എസ് സീനിയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൈനിക സാഹയമുള്‍പ്പെടെയുള്ള സഹകരണത്തിന് 15 ലക്ഷം ഡോളര്‍ നീക്കിവെച്ചതായും യു എസ് വൃത്തങ്ങള്‍ അറിയിച്ചു.