Connect with us

Kerala

സൗജന്യ യൂനിഫോം വിതരണം: കുടിശ്ശികത്തുക ഇനിയും അനുവദിച്ചില്ല

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ സൗജന്യ യൂനിഫോം വിതരണത്തിനായി പ്രധാനാധ്യാപകര്‍ ചെലവാക്കിയ തുകയുടെ കുടിശ്ശിക സര്‍ക്കാര്‍ ഇതുവരെ നല്‍കിയില്ല. 11 കോടി രൂപയാണ് സര്‍ക്കാര്‍ ഇനി നല്‍കാനുള്ളത്. 2013-14 വര്‍ഷത്തെ കുടിശ്ശികയാണിത്. എട്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും എ പി എല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കുമായിരുന്നു സൗജന്യ യൂണിഫോം നല്‍കിയത്
2013 ലാണ് എയ്ഡഡ് സ്‌കൂളുകളില്‍ സൗജന്യ യൂണിഫോം വിതരണം തുടങ്ങിയത്. പ്രധാനാധ്യാപകര്‍ അവരുടെ കയ്യില്‍ നിന്നും പണം ചെലവഴിച്ച യൂണിഫോം വാങ്ങണമെന്നും പിന്നീട് മടക്കി നല്‍കുമെന്നുമായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. ഈ വാഗ്ദാനം വിശ്വസിച്ച് തുണിക്കടകളില്‍ ചെക്ക് നല്‍കിയ പ്രധാനാധ്യാപകരില്‍ പലരും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ കേസ് നേരിടുകയാണ്.യൂണിഫോമിനായി ഒരു കുട്ടിക്ക് 400 രൂപയാണ് ചെലവ്എസ് എസ് എ നല്‍കുന്ന ആദ്യഗഡുവായ 153 രൂപ മാത്രമാണ് അധ്യാപകര്‍ക്ക് ഇതുവരെ ലഭിച്ചത്.
ജില്ല തിരിച്ച് സര്‍ക്കാര്‍ പ്രധാനാധ്യാപകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഇങ്ങനെ. മലപ്പുറത്താണ്ഏറ്റവും കൂടുതല്‍ തുക നല്‍കാനുള്ളത് 4.—40 കോടി. കോഴിക്കോട്? മൂന്നു കോടി 23 ലക്ഷം. കണ്ണൂര്‍ 1.—23. തൃശ്ശൂര്‍ ഒരു കോടി. കോട്ടയം 55 ലക്ഷം. കാസര്‍ഗോഡ് 21 ലക്ഷവും എറണാകുളത്ത് 18 ലക്ഷവും തിരുവനന്തപുരത്തെ പ്രധാനാധ്യാപകര്‍ക്ക് 16 ലക്ഷം രൂപയും നല്‍കാനുണ്ട് വയനാട് ജില്ലയില്‍ 2.—75 ലക്ഷം രൂപയാണ് കുടിശ്ശിക. പണം നല്‍കാത്ത പക്ഷം സംസ്ഥാന സ്‌കൂള്‍ കലേത്സവം ബഹിഷ്‌കരിക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് അധ്യാപകര്‍.

Latest