Connect with us

Ongoing News

റിയാദ് സംഭവത്തില്‍ ജനലക്ഷങ്ങളെ സാക്ഷിയാക്കി അവര്‍ പശ്ചാത്തപിച്ചു; അങ്ങയെ മനസ്സിലാക്കാന്‍ വൈകിപ്പോയി

Published

|

Last Updated

മര്‍കസ് നഗര്‍: സുന്നി കൈരളി ഞെട്ടലോടെ ശ്രവിച്ച റിയാദ് സംഭവത്തില്‍ പശ്ചാത്താപവുമായി സഊദി കിരീടാവകാശിയുടെ പ്രത്യേക ഉപദേഷ്ടാവ്. ജന ലക്ഷങ്ങളെ സാക്ഷിയാക്കിയാണ് സഊദി കരീടാവകാശി പ്രിന്‍സ് സഊദ് ബിന്‍ മുസാഇദ് ബിന്‍ അബ്ദുല്‍ അസീസിന്റെ പ്രത്യേക ഉപദേഷ്ടാവ് അബ്ദുല്ല അല്‍ ഉബൈദി അല്‍ ഖുസൈലി സുന്നി കൈരളിയോട് ഖേദപ്രകടനം നടത്തിയത്. സമാപന സമ്മേളന വേദിയില്‍ കവിതയിലൂടെയാണ് സഊദി രാജകുടുംബത്തിന്റെ പ്രതിനിധി ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ മനസ്സിലാക്കാന്‍ ഞങ്ങള്‍ വൈകിപ്പോയെന്ന് പ്രഖ്യാപിച്ചത്.
” ശൈഖ് അബൂബക്കര്‍ അങ്ങ് ഞങ്ങളോട് ക്ഷമിക്കണം,
ഞങ്ങള്‍ അങ്ങയില്‍ നിന്നും അകന്നപ്പോഴൊക്കെ
അങ്ങ് ഞങ്ങളോടടുക്കുകയായിരുന്നു
അങ്ങുവാര്‍ത്തെടുത്ത ഒരു സമൂഹം ധൈഷണിക മേഖലയിലെ അശ്വ ഭടന്‍മാരാകുന്നു…
ഖുര്‍ആനില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട അവരുടെ ആവേശം അങ്ങ് പകര്‍ന്നു നല്‍കിയ വിജ്ഞാനമാണ്
അങ്ങയേയും അങ്ങു വളര്‍ത്തിയെടുത്ത തലമുറയെയും
പ്രപഞ്ചത്തിലാകെ പ്രഭ പരത്തുന്ന ഗോപുരങ്ങളായേ ഞങ്ങള്‍ക്ക് കാണാന്‍ കഴിയൂ…
ലോകത്തിന് തന്നെ മാതൃകയാക്കാന്‍ പറ്റുന്ന സഹനത്തിന്റെയും സംയമനത്തിന്റെയും വീരഗാഥകളാണ് അങ്ങ് രചിച്ചത്…
സംയമനത്തിന്റെ നേട്ടങ്ങളെ കുറിച്ച് അങ്ങയെപോലെ മറ്റുള്ളവരും മനസ്സിലാക്കിയിരുന്നെങ്കില്‍…
സുഖലോലുപതകള്‍ വെടിഞ്ഞ് അങ്ങയെപോലെ ത്യാഗം ചെയ്യാന്‍ അവരും തയ്യാറാകുമായിരുന്നു…
സുന്നി വിരോധികളുടെ ഗൂഢാലോചനയുടെ ഭാഗമായി കാന്തപുരത്തെ തെറ്റിദ്ധരിക്കുകയും അകറ്റി നിര്‍ത്തുകയും ചെയ്തവര്‍ സൂര്യതേജസ് തിരിച്ചറിഞ്ഞ് ക്ഷമാപണം നടത്തിയത് അന്തരീക്ഷം ഭേദിക്കുമാറുച്ചത്തില്‍ തക്ബീര്‍ മുഴക്കിയാണ് ജനസാഗരം വരവേറ്റത്. ഈ വര്‍ഷത്തെ വിശുദ്ധ കഅബ കഴുകല്‍ ചടങ്ങില്‍ പങ്കെടുത്ത ഏക പണ്ഡിതന്‍ കാന്തപുരമാണെന്ന് വേദിയില്‍ പ്രസംഗിച്ച ഡോ. ശൈഖ് ഹാശിം മുഹമ്മദ് അല്‍ മഹദി മക്ക പ്രഖ്യാപിച്ചതും ഖമറുല്‍ ഉലമക്കുള്ള അംഗീകാരമായി.

Latest