ലോകനന്മക്ക് മര്‍കസിന്റെ പ്രവര്‍ത്തനം മാതൃകയാക്കണം: എം എ

Posted on: December 21, 2014 7:06 pm | Last updated: December 21, 2014 at 7:55 pm
MARKAZ MA INAGURATION
മര്‍ക്കസ് സമ്മേളനത്തിന് സമാപനം കുറിച്ച് നടക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

മര്‍ക്കസ് നഗര്‍: ലോകത്തിന്റെ നന്‍മക്ക് മര്‍ക്കസിന്റെ പ്രവര്‍ത്തനം മാതൃകയാക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. നാലുദിവസത്തെ മര്‍ക്കസ് സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന അന്താരാഷ്ട്ര ഇസ്ലാമിക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പണ്ഡിതന്‍മാര്‍ ഒരു വിഭാഗവും ഭൗതിക മേഖലയിലുള്ളവര്‍ മറ്റൊരു വിഭാഗവുമായി മുന്നേറുന്ന സമയത്താണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ന് ലോകത്ത് തന്നെ വ്യാപിച്ച് കിടക്കുന്ന പ്രസ്ഥാനമായി മര്‍ക്കസ് മാറിയിരിക്കുന്നു. ഈ പ്രസ്ഥാനം ആഗോള തലത്തില്‍ വളരുമ്പോഴാണ് സമുദായത്തിന് മുന്നേറ്റമുണ്ടാവുകയെന്നും എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പറഞ്ഞു.