ക്രൈസ്തവ സഭകളുടെ ഭീഷണി കൈയില്‍ വച്ചാല്‍ മതിയെന്ന് പി സി ജോര്‍ജ്

Posted on: December 21, 2014 2:25 pm | Last updated: December 22, 2014 at 7:13 am

pc-george_3തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഭീഷണി മുഴക്കിയ ക്രൈസ്തവ സഭകള്‍ക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. ക്രൈസ്തവ സഭ ഭരണകാര്യങ്ങളില്‍ ഇടപെടേണ്ട. സഭകളുടെ ഭീഷണി കൈയില്‍ വച്ചാല്‍ മതി. മതനേതാക്കള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്ന ഭരണാധികാരികളോട് പുച്ഛമാണെന്നും പി സി ജോര്‍ജ് പറഞ്ഞു. മദ്യനയത്തില്‍ മാറ്റം വരുത്തിയതില്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രിക്കൊപ്പമാണ്. മദ്യനയം വഷളായത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് കൊണ്ടാണെന്നും ജോര്‍ജ് പറഞ്ഞു.