എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

Posted on: December 21, 2014 12:35 pm | Last updated: December 22, 2014 at 7:13 am

oommen chandy 7കോട്ടയം: മദ്യനയം ചര്‍ച്ച ചെയ്യാന്‍ എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നെ കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് നാളെ വന്ന് കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഔദ്യോഗികമായി യോഗം വിളിച്ചിട്ടില്ല. കാണാന്‍ താല്‍പര്യമുള്ളവരോട് നാളെ തിരുവനന്തപുരത്ത് ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംഎല്‍എമാരുടെ യോഗം വിളിച്ചതായി വാര്‍ത്ത വന്നിരുന്നു. യോഗം വിളിച്ചതിനെതിരെ സുധീരന്‍ അനുകൂലികള്‍ പരാതി ഉന്നയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.