നെടുനിലം നീര്‍ത്തടത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ ഒറ്റഞാര്‍ വിളവെടുപ്പ്

Posted on: December 21, 2014 10:20 am | Last updated: December 21, 2014 at 10:20 am

കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്തിന്റെ ഒറ്റഞാര്‍ കൃഷി പോലെയുള്ള മാതൃകാ കൃഷിരീതികള്‍ കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വ്വുണ്ടാക്കിയതായി എം.വി ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി നെടുനിലം നീര്‍ത്തടത്തില്‍ നടപ്പിലാക്കിയ ഒറ്റഞാര്‍ കൃഷിയുടെ വിളവെടുപ്പിന്റെ ഭാഗമായി നടത്തിയ വയലോത്സവം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു.
പ്രസിഡന്റ് പി.കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി. പുഷ്പലത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പഞ്ചാര ഉസ്മാന്‍, നസീര്‍ ആലക്കല്‍, ആഇശ ഹനീഫ, എം.ആര്‍ ബാലകൃഷ്ണന്‍, സലീം മേമന, ഉണ്ണികൃഷ്ണന്‍, ദേവദാസ്, സന്ധ്യഗോപാലന്‍, ലക്ഷ്മി കേളു, പ്രൊജക്ട് ഡയറക്ടര്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വാസുദേവന്‍ പിള്ള സംസാരിച്ചു.