Connect with us

Malappuram

ഇ എം ഇ എ കോളജിന് എ ഗ്രേഡ് പദവി

Published

|

Last Updated

കൊണ്ടോട്ടി: ഇ എം ഇ എ കോളജിന് യു ജി സി നാഷണല്‍ അസെസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലി (നാക്) ന്റെ അംഗീകാരം. കോളജിന്റെ പഠന പഠനേതര ഭൗതിക മേന്‍മകള്‍ പരിഗണിച്ച് എ ഗ്രേഡ് പദവിയാണ് കൈവന്നിരിക്കുന്നത്.
യു ജി സി സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നെറ്റ്, സെറ്റ് കോച്ചിംഗ് സെന്റര്‍, ദേശീയ അന്തര്‍ദേശീയ നിലവാരമുള്ള ഏഴ് ഗവേഷണ പ്രബന്ധങ്ങള്‍, സര്‍വകലാശാലാ തലത്തില്‍ കരിക്കുലം ഡിസൈനിംഗില്‍ അധ്യാപകര്‍ക്കുള്ള പങ്ക് എന്നിവക്ക് പുറമെ അഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട്, അശരണരായ രോഗികളെ സഹായിക്കാന്‍ രൂപവത്കരിച്ച എസ് ഐ പി പാലിയേറ്റീവ് യൂനിറ്റ്, ഇന്‍ഫ്‌ലിബ് നെറ്റ് അടക്കം സൗകര്യമുള്ള ഒന്നര കോടി ചെലവില്‍ നിര്‍മ്മിച്ച ലൈബ്രറി, യു ജി സി ഗ്രാന്റോടെ 200 വിദ്യാര്‍ഥിനികള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ഹോസ്റ്റല്‍ തുടങ്ങിയവ അംഗീകാരം നേടിക്കൊടുക്കുന്നതിന് സഹായകമായി.
ഈ വര്‍ഷത്തേതടക്കം നാലു തവണ സര്‍വകലാശാല വോളിബോള്‍ കിരീടം കോളജ് സ്വന്തമാക്കി. 16 കോ കമ്മിറ്റികള്‍ക്ക് കീഴിലായി പഠന പഠനേതര പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് യു ജി സി നിര്‍ദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഡോ. സി വി സക്കറിയ കോ- ഓര്‍ഡിനേറ്ററായ ഇന്റേര്‍ണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ പ്രവര്‍ത്തനവും നാക് പിയര്‍ ടീമിന്റെ റിപ്പോര്‍ട്ടില്‍ പ്രത്യേകം പ്രശംസിച്ചിരുന്നു.

Latest