ഭീകരവാദികള്‍ ഇസ്‌ലാമിനെ അവഹേളിക്കുന്നു: മന്ത്രി ആര്യാടന്‍

Posted on: December 20, 2014 8:26 pm | Last updated: December 21, 2014 at 12:31 am
SHARE

ARYADANമര്‍കസ് നഗര്‍: ഇസ്‌ലാമിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ കാപട്യമാണെന്നും ഇസ്‌ലാമിനെ അവഹേളിക്കലാണ് തീവ്രവാദികളുടെ ലക്ഷ്യമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
മര്‍കസ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശൈഖ് സായിദ് അന്താരാഷ്ട്ര പീസ് കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ മതമായ ഇസ്‌ലാം ഒരിക്കലും അക്രമം പ്രോത്സാഹിപ്പിക്കുന്നില്ല. തീവ്രവാദത്തിനെതിരെ ആദ്യമായി ജാഥ സംഘടിപ്പിച്ചത് കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിലുള്ള സുന്നീ സംഘടനയാണെന്നതില്‍ അഭിമാനമുണ്ട്. മര്‍കസ് ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ശത്രുക്കള്‍ മര്‍കസിന് വളര്‍ച്ചയാണ് നല്‍കുന്നത്. സംഘടനാ പ്രവര്‍ത്തനം പരിശീലിപ്പിക്കുന്ന സ്ഥാപനം കൂടി മര്‍കസിനു കീഴില്‍ ആരംഭിക്കണമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.