Connect with us

Ongoing News

അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ അടിയന്തരമായി വീണ്ടെടുക്കണം: മര്‍കസ് സെമിനാര്‍

Published

|

Last Updated

കോഴിക്കോട്: അന്യാധീനപ്പെട്ട മുഴുവന്‍ വഖ്ഫ് സ്വത്തുക്കളും വീണ്ടെടുക്കാന്‍ അടിയന്തിര നടപടി വേണമെന്ന് മര്‍കസ് സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കയ്യേറിയ വഖ്ഫ് സ്വത്തുക്കള്‍ പോലും തിരിച്ചു പിടിക്കാന്‍ വ്യവസ്ഥയുണ്ടായിരിക്കെ, സ്വകാര്യ വ്യക്തികള്‍ കയ്യടക്കിയ കോടിക്കണക്കിന് രൂപയുടെ വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചു പിടിക്കുന്നതിന് സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചാരിറ്റി സെമിനാര്‍ പറഞ്ഞു. എസ്.എസ്.എ ഖാദര്‍ ഹാജി ബാഗ്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ: കെ ഹസ്സന്‍, പോണ്ടിച്ചേരി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വി.പി അബ്ദുല്‍ ഖാദര്‍ വിശിഷ്ടാതിഥികളായിരുന്നു. ഡോ.ഹുസൈന്‍ രണ്ടത്താണി ആമുഖ ഭാഷണം നടത്തി. വഖഫ് ബോര്‍ഡ് സി.ഇ.ഒ ബി.എം ജമാല്‍, പ്രഫ. കെ.എം.എ റഹീം വിഷയാവതരണം നടത്തി. സുഹൈര്‍ നൂറാനി, സിദ്ദീഖ് ഡല്‍ഹി, ശൗക്കത്ത് ബുഖാരി, ബശീര്‍ നിസാമി പ്രസംഗിച്ചു. സി.പി മൂസ ഹാജി സ്വാഗതവും വി.എം. കോയ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

അലുംനി അസംബ്ലി പി.പി മുഹമ്മദ് ഫൈസല്‍ എം.പി (ലക്ഷദ്വീപ്) ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ബിഹാര്‍ എം.പി ചൗദരി മെഹബൂബ് അലി കൗസര്‍, എളമരം കരീം എം.എല്‍.എ, പോള്‍ അബ്ദുല്‍ വദൂദ് മുഖ്യാതിഥികളായിരുന്നു. ഡോ പി.എം.എ സലാം, ഡോ അബ്ദുല്‍ ഹക്കീം അസ്ഹരി, കെ.ടി ത്വാഹിര്‍ സഖാഫി, വള്ളിയാട് മുഹമ്മദലി സഖാഫി, അഡ്വ ഇസ്മാഇയില്‍ വഫ സംസാരിച്ചു. അഡ്വ: സമദ് പുലിക്കാട് സ്വാഗതവും ഉനൈസ് കല്‍പ്പകഞ്ചേരി നന്ദിയും പറഞ്ഞു

Latest