കെജരിവാളിനെതിരായ കേസ്: നിതിന്‍ ഗാഡ്കരിക്ക് പതിനായിരം രൂപ പിഴ

Posted on: December 20, 2014 2:18 pm | Last updated: December 20, 2014 at 2:21 pm

nitin-gadkari-b2ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിനെതിരെ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായി നിധിന്‍ ഗാഡ്കരി 10,000 രൂപ പിഴയൊടുക്കാന്‍ കോടതി ഉത്തരവ്. കേസില്‍ വാദിയായ ഗാഡ്കരിക്ക് കേസുമായി ബന്ധപ്പെട്ട രേഖകള്‍ യഥാസമയം കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പാട്യാല ഹൗസ് കോടതിയുടെ വിധി.

കേസില്‍ നേരത്തെ കെജരിവാളിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ ഉടന്‍ ജാമ്യത്തുക കെട്ടിവെക്കാന്‍ വിസമ്മതിച്ച കെജരിവാള്‍ പിന്നീട് ജാമ്യത്തുക അടച്ച് ജയില്‍ മോചിതനാകുകയായിരുന്നു.

ഇതിനിടെ, കേസ് ഒത്തുതീര്‍പ്പാകാന്‍ സാധ്യതയുണ്ടെന്ന് കെജരിവാളിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. കെജരിവാള്‍ പ്രസ്താവന പിന്‍വലിച്ചാല്‍ കേസ് പിന്‍വലിക്കാമെന്ന് ഗാഡ്കരി വ്യക്തമാക്കിയെങ്കിലും കെജരിവാള്‍ അതിന് തയ്യാറായിരുന്നില്ല.

ALSO READ  വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവർക്ക് പൾസ് ഓക്‌സിമീറ്റർ നൽകും: കെജ്രിവാൾ