Connect with us

Malappuram

മഅ്ദിന്‍ മീലാദ് ക്യാമ്പയിന്‍ നാളെ തുടങ്ങും

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മീലാദ് ക്യാമ്പയിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് നാളെ നടക്കുന്ന പതാക ഉയര്‍ത്തല്‍ കര്‍മത്തോടെ തുടക്കമാകും.
രാവിലെ 8.30ന് നടക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രകീര്‍ത്തന സദസ്സുകള്‍, പ്രവാചക സന്ദേശ പ്രഭാഷണങ്ങള്‍, ക്വിസ് മത്സരങ്ങള്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍, വിധവകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം, നബിദിന സന്ദേശ റാലി, 40 ദിനം നീണ്ടു നില്‍ക്കുന്ന പ്രഭാത മൗലിദ് സദസ്സ്, ഹയ്യുന്‍ ഫീ ഖുലൂബിനാ പ്രോഗ്രാം, വിവിധ രാജ്യങ്ങളില്‍ നടക്കുന്ന മൗലിദ് സദസ്സുകളുടെ ഡോക്യുമെന്ററി പ്രദര്‍ശനം, സെമിനാര്‍, കൊളാഷ് പ്രദര്‍ശനങ്ങള്‍, അന്നദാനം എന്നിവ നടക്കും.
ജനുവരി 15ന് പ്രമുഖര്‍ സംബന്ധിക്കുന്ന റബീഅ് ആത്മീയ സംഗമവും പ്രകീര്‍ത്തന സദസ്സും സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ (ചെയര്‍മാന്‍) സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാറലി സഖാഫി (വൈസ്. ചെയര്‍) സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി (വര്‍ക്കിംഗ്. ചെയര്‍) മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ (ജന. കണ്‍) ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ (കോ-ഓര്‍ഡിനേറ്റര്‍) സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, ബളീര്‍ സഅദി വയനാട്, ഇസ്ഹാഖ് സഖാഫി തൃശൂര്‍ (കണ്‍വീനര്‍മാര്‍) ബാവഹാജി തലക്കടത്തൂര്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഇത് സംബന്ധമായി സംഘടിപ്പിച്ച സ്വാഗതസംഘ രൂപവത്കരണ കണ്‍വെന്‍ഷന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ഇബ്‌റാഹീം ബാഖവി മേല്‍മുറി ഉദ്ഘാടനം ചെയ്തു.
അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സൈതലവി സഅദി പെരിങ്ങാവ്, അബൂബക്കര്‍ സഖാഫി അരീക്കോട്, ഒ പി അബ്ദുസമദ് സഖാഫി, ശഫീഖ് മിസ്ബാഹി, ടി എ ബാവ, എ മൊയ്തീന്‍കുട്ടി സംബന്ധിച്ചു.