മില്‍മ പാക്കറ്റില്‍ തൈരിന് പകരം പച്ചവെള്ളം

Posted on: December 19, 2014 12:23 pm | Last updated: December 19, 2014 at 4:37 pm

milmaവണ്ടൂര്‍: പണം കൊടുത്ത് വാങ്ങിയ തെെര് പാക്കറ്റ്  തുറന്നപ്പോള്‍ കിട്ടിയത് പച്ചവെള്ളം. മില്‍മയുടെ തൈര് പാക്കറ്റിലാണ് ഉപഭോക്താവിനെ കബളിപ്പിക്കും വിധം പച്ചവെള്ളം നിറച്ച് വിറ്റത്. വണ്ടൂര്‍ അങ്ങാടിയിലെ ജംഗ്ഷനോട് ചേര്‍ന്നുള്ള ഒരു കടയില്‍ നിന്ന് വാങ്ങിയ മില്‍മ തൈര് പായക്കറ്റില്‍ നിന്നാണ് വെള്ളംകിട്ടിയത്. പരാതിയെ തുടര്‍ന്ന് കടയിലെ മറ്റൊരു പാക്കറ്റ് തുറന്നുനോക്കിയപ്പോള്‍ അതില്‍ നിന്ന് ലഭിച്ചതും വെള്ളമായിരുന്ന. പരാതിയെ തുടര്‍ന്ന് മില്‍മ നിലമ്പൂര്‍ ഡിപ്പോയിലെ ഉദ്യോഗസ്ഥയായ പ്രമീള സ്ഥലം സന്ദര്‍ശിച്ചു. പാക്ക് ചെയ്തപ്പോഴുണ്ടായ അബദ്ധത്തെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു. ഇതില്‍ ആരോഗ്യ പ്രശ്‌നമങ്ങളൊന്നുമുണ്ടാകാനിടയില്ലെന്ന് മില്‍മ കോഴിക്കോട് കേന്ദ്രം അറിയിച്ചു.