കുട്ടികള്‍ക്കായി ശില്‍പശാല സംഘടിപ്പിക്കും

Posted on: December 18, 2014 7:00 pm | Last updated: December 18, 2014 at 7:36 pm

ദുബൈ: ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി രണ്ടു ദിവസത്തെ ശില്‍പശാല സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബഹിരാകാശ ശാസ്ത്രജ്ഞനും വിദ്യാഭ്യാസ പരിശീലകനുമായ ഡോ. ടി പി ശശികുമാറിന്റെ നേതൃത്വത്തിലാവും ഖിസൈസ് മില്ലേനിയം സ്‌കൂളില്‍ ശില്‍പശാല സംഘടിപ്പിക്കുക. നല്ല നാളെക്കായി കുട്ടികളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തിലാണ് പരിശീലനം നല്‍കുക. രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് ആറു വരെയാണ് 19(വെള്ളി), 20(ശനി) ദിവസങ്ങളില്‍ പരിശീലനം നല്‍കുക. താല്‍പര്യമുള്ളവര്‍ ൃലഴ.ഴൗൃൗസൗഹമാ@ഴാമശഹ.രീാ എന്ന സൈറ്റിലോ 055-5459734 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. എങ്ങനെ പഠിക്കാന്‍ പഠിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയെന്ന് മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ കൂടിയായ ടി പി ശശികുമാര്‍ വ്യക്തമാക്കി. ആറു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പരിശീലനം. 100 ദിര്‍ഹമാണ് രജിസ്‌ട്രേഷന്‍ ഫീസ്. രമേശ് പയ്യന്നൂര്‍, വി പി ശശികുമാര്‍, രാജന്‍ പുളുക്കൂല്‍, വിജി ജോണ്‍, ടി പി വിപിന്‍ പങ്കെടുത്തു.