ലോകത്തിലെ നേരിയ സ്മാര്‍ട് ഫോണ്‍

Posted on: December 18, 2014 7:00 pm | Last updated: December 18, 2014 at 7:22 pm

ദുബൈ: ലോകത്തിലെ ഏറ്റവും നേരിയ സ്മാര്‍ട് ഫോണ്‍ ഫ്‌ളൈ ബൈ യൂറോസ്റ്റാര്‍ പുറത്തിറക്കി. ഫ്‌ളൈ ബ്ലേഡ് എന്ന പേരിലുള്ള സ്മാര്‍ട് ഫോണില്‍ എട്ട് മെഗാപിക്‌സല്‍ ക്യാമറയുണ്ട്. താഴെ വീണാല്‍ ഉടയാത്ത ഗോറില്ലാ ഗ്ലാസ് കൊണ്ടാണ് മുന്‍വശം നിര്‍മിച്ചിരിക്കുന്നതെന്നും ആന്‍ഡ്രോയ്ഡ് ഫോണാണിതെന്നും മാര്‍ക്കറ്റിംഗ് മാനേജര്‍ മണി നായര്‍ പറഞ്ഞു. 990 ദിര്‍ഹമാണ് വില നിശ്ചയിച്ചിരിക്കുന്നത്.