കൂട്ട മതംമാറ്റം: പ്രധാനമന്ത്രി രാജ്യസഭയില്‍ വിശദീകരണം നല്‍കില്ല

Posted on: December 18, 2014 10:42 am | Last updated: December 19, 2014 at 12:17 am

PM_Modi_Rajya_Sabhaന്യൂഡല്‍ഹി: സംഘ്പരിവാര്‍ സംഘടനകളുടെ കൂട്ട മതംമാറ്റല്‍, ബി ജെ പി. എം പിമാരുടെ വിവാദ പ്രസ്താവന എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ വിശദീകരണം നല്‍കില്ല. പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കേണ്ടെന്നാണ് ബിജെപിയുടെ നിലപാട്.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തെറ്റും സംഭവിച്ചട്ടില്ല. അതുകൊണ്ട് പ്രധാനമന്ത്രി വിശദീകരണം നല്‍കേണ്ടെന്നാണ് ബിജെപി നിലപാട്. രാജ്യസഭയിലെ പ്രസ്താവനകളെ കുറിച്ച് അംഗങ്ങള്‍ക്ക് വിശദീകരണ ചോദ്യം ചോദിക്കാന്‍ അവകാശമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പ്രധാനമന്ത്രി വിവാദ വിഷയങ്ങളില്‍ വിശദീകരിക്കേണ്ടെന്ന തീരുമാനം.