ശ്രീനഗര്‍: അതിര്‍ത്തിയില്‍ സൈന്യുവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ വധിച്ചു. ഒരു സൈനികന് പരിക്കേറ്റു. കുപ്‌വാരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞു കയറിയ മറ്റുരണ്ട് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പെഷാവറിലെ ആക്രമണത്തിന്റെ പശ്ചാതലത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.