Connect with us

Ongoing News

ആദിവാസി ഉരുഭൂമികള്‍ പട്ടികവര്‍ഗ നിയമത്തില്‍ ഉള്‍പ്പെടുത്തി

Published

|

Last Updated

തിരുവനന്തപുരം; കേരളത്തിലെ ആദിവാസി ഉരുഭൂമികള്‍ പട്ടികവര്‍ഗ നിയമത്തില്‍ ഉള്‍പ്പെടുത്തി “പെസ” (പ്രൊവിഷന്‍സ് ഓഫ് പഞ്ചായത്ത് (എക്‌സ്‌റ്റെന്‍ഷന്‍ റ്റു ദ ഷെഡ്യൂള്‍ഡ് ഏരിയ 1996) ആക്റ്റ്) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത് നടപ്പാക്കുന്നത്. ഇടമലക്കുടി, ആറളം, അട്ടപ്പാടി, വയനാട് എന്നിവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളും ഊരുകളും ഈ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ കൂടുതലുള്ള പ്രദേശങ്ങളെ പ്രത്യേക പട്ടികവര്‍ഗ മേഖലകളാക്കി പ്രഖ്യാപിച്ച് അവര്‍ക്കു കൂടുതല്‍ പ്രാതിനിധ്യമുള്ള പഞ്ചായത്ത് മോഡല്‍ സംവിധാനമാണു പെസ ആക്ട് വിഭാവനം ചെയ്യുന്നത്. ആദിവാസി പ്രദേശങ്ങള്‍ക്കു പ്രത്യേക പരിരക്ഷ ഇത് ഉറപ്പുവരുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.