പോലീസുകാരനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവിന് മൂന്നു മാസം തടവ്

Posted on: December 17, 2014 7:00 pm | Last updated: December 17, 2014 at 7:54 pm

ദുബൈ: പോലീസുകാരനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ 19 വയസുള്ള യുവാവിന് മൂന്നു മാസം തടവ്. കൊല്ലണമെന്ന ലക്ഷ്യത്തോടെ നിരവധി തവണ നെഞ്ചത്ത് കുത്തിയ കേസിലാണ് സ്വദേശി യുവാവിന് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ഏപ്രില്‍ 28ന് അല്‍ ബറഹയിലെ മൊബൈല്‍ ഷോപ്പില്‍ നില്‍ക്കവേയായിരുന്നു സ്വദേശി യുവാവ് മറ്റ് രണ്ടു പേര്‍ക്കൊപ്പം എത്തി ആക്രമിച്ചത്. കുത്തേറ്റ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ വീണ്ടും പിന്നാലെ ചെന്നു ആക്രമിച്ചിരുന്നു. ഒടുവില്‍ ആംബുലന്‍സിന് സന്ദേശം നല്‍കിയാണ് ആശുപത്രിയിലേക്ക് എത്തിയത്.