Connect with us

International

വധശിക്ഷ നിര്‍ത്തിവച്ച തീരുമാനം പാകിസ്ഥാന്‍ പിന്‍വലിച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ്: വധശിക്ഷ നിര്‍ത്തിവച്ച തീരുമാനം പാകിസ്ഥാന്‍ പിന്‍വലിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പെഷാവര്‍ കൂട്ടക്കൊലയുടെ പശ്ചാതലത്തിലാണ് പ്രഖ്യാപനം. വധളശിക്ഷയ്ക്കുള്ള മോറട്ടോറിയം നീക്കാന്‍ സൈനിക മേധാവിയും ആവശ്യപ്പെട്ടിരുന്നു.
ഇന്ന് രാവിലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ശരീഫ് തീരുമാനം അറിയിച്ചത്. ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനത്തില്‍ നിന്ന് ഒരല്‍പം പോലും പിന്നോട്ടില്ലെന്ന് ശരീഫ് വ്യക്തമാക്കി. ഭീകരതയുമായി ബന്ധപ്പെട്ട കേസുകളിലാണ് തീരുമാനം ബാധകമാകുക. 8000ത്തോളം പേര്‍ വിവിധ കേസുകളിലായി വധശിക്ഷ കാത്ത് കഴിയുകയാണ്.