തിരുവനന്തപുരം: മദ്യനയം കുറ്റമറ്റ രീതിയില്‍ നടപ്പാക്കാനാണ് പ്രായോഗിക മാറ്റം വരുത്തുന്നതെന്ന് മുഖ്യമന്ത്രി. പുതിയ മദ്യനയം പ്രഖ്യാപിച്ചതിന് ശേഷം പത്ത് തൊഴിലാളികള്‍ ആത്മഹത്യ ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മദ്യനയത്തില്‍ അടിസ്ഥാനപരമായ ഒരു മാറ്റവും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. മദ്യനയത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ പ്രദീപ് കുമാര്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.