ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിത്സ സര്‍ക്കാര്‍ പരിഗണനയില്‍

Posted on: December 17, 2014 12:28 am | Last updated: December 16, 2014 at 11:28 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ധനമന്ത്രി കെ എം മാണി നിയമസഭയില്‍ അറിയിച്ചു. കാരുണ്യബനവലന്റ് പദ്ധതി വിപുലീകരിക്കുന്നതും പാക്കേജ് ആകര്‍ഷകമായി രീതിയില്‍ പരിഷ്‌കരിക്കുന്നതും സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ.് ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ആരോഗ്യവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും ജോസഫ് വാഴക്കന്റെ സബ്മിഷന് മറുപടിയായി ധനമന്ത്രി അറിയിച്ചു.