Connect with us

Ongoing News

കൂറുമാറ്റം: ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ അയോഗ്യര്‍

Published

|

Last Updated

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന് മലപ്പുറം ജില്ലയിലെ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമുള്‍പ്പെടെ അഞ്ച് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനര്‍ കെ ശശിധരന്‍നായര്‍ അയോഗ്യരാക്കി. മുന്‍ പഞ്ചായത്ത് പ്രസിഡന്റായ കെ പി ഷാഹിന നല്‍കിയ ഹരജിയിലാണ്, പ്രസിഡന്റ് കെ കെ സുഹ്‌റ, വൈസ് പ്രസിഡന്റ് കെ പി രഘുനാഥന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ജമീലാ ഹുസൈന്‍, അംഗങ്ങളായ പി നൗഷദ് അലി, ദില്‍ജ എന്നിവരെ അയോഗ്യരാക്കിയത്.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് ഭരണ സമിതിയില്‍ യു ഡി എഫിന് പന്ത്രണ്ടും എല്‍ ഡി എഫിന് അഞ്ചും ബി ജെ പിക്ക് ഒരു സീറ്റും ലഭിച്ചിരുന്നു. തുടര്‍ന്ന് മുസ്‌ലിം ലീഗിലെ കെ പി ഷാഹിന പ്രസിഡന്റും കോണ്‍ഗ്രസിലെ കെ പി ദേവദാസ് വൈസ് പ്രസിഡന്റുമായി. എന്നാല്‍ ഈവര്‍ഷം ഏപ്രിലില്‍, കൂറുമാറിയ അഞ്ച് അംഗങ്ങള്‍ എല്‍ ഡി എഫിനൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പുറത്താക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പിന്തുണയോടെ കെ കെ സുഹ്‌റ പ്രസിഡന്റും കെ പി രഘുനാഥന്‍ വൈസ് പ്രസിഡന്റുമായി. യു ഡി എഫ് ടിക്കറ്റില്‍ ജയിച്ച ശേഷം എതിര്‍ മുന്നണിക്കൊപ്പം ചേര്‍ന്ന് സ്വന്തം പാര്‍ട്ടി അംഗങ്ങളെ അവിശ്വാസ പ്രമേയത്തിലൂടെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കുകയും, അവരുടെ പിന്തുണയോടെ മത്സരിച്ച് വിജയിക്കുകയും ചെയ്ത നടപടി കൂറുമാറ്റമാണെന്ന് വിലയിരുത്തിയ കമ്മീഷന്‍ അഞ്ച് പേരേയും അയോഗ്യരാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇവരെ ആറ് വര്‍ഷത്തേക്ക് വിലക്കിയിട്ടുമുണ്ട്.

---- facebook comment plugin here -----

Latest