കെ എം മാണിക്ക് പൂര്‍ണ പിന്തുണ; ഉമ്മന്‍ചാണ്ടി

Posted on: December 15, 2014 10:59 pm | Last updated: December 15, 2014 at 10:59 pm

തിരുവനന്തപുരം; ബാര്‍ വിഷയത്തില്‍ ധനമന്ത്രി കെഎം. മാണിക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗണേഷ് കുമാര്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുന്നണി മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടുള്ളതാണ് എന്ന പൊതു അഭിപ്രായം ഉണ്ടായി. പാര്‍ട്ടി ചെയര്‍മാന്‍ ഇതിനെ തള്ളിപ്പറഞ്ഞ് പ്രഖ്യാപനം നടത്തിയതിനെ യുഡിഎഫ് സ്വാഗതം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആകുന്നതുവരെ ഗണേഷിനെ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ വിളിക്കേണ്ടെന്ന് തീരുമാനിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.