ജനവരിയില്‍ കാറുകളുടെ വില വര്‍ധിക്കും

Posted on: December 15, 2014 7:38 pm | Last updated: December 15, 2014 at 7:38 pm

carsnewന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജനവരിയില്‍ കാറുകളും വില വര്‍ധിപ്പിക്കാന്‍ മുന്‍ നിര കാര്‍ നിര്‍മാതാക്കളുടെ നീക്കം. മാരുതി, ഹോണ്ട, ഹ്യൂണ്ടായ്, ടൊയോട്ട തുടങ്ങിയ കമ്പനികളാണ് വില വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. നിര്‍മാണച്ചെലവ് വന്‍ തോതില്‍ വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

14 മാസത്തിന് ശേഷമാണ് മാരുതി വില വര്‍ധന നടപ്പാക്കാനൊരുങ്ങുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇതിനകം വില വര്‍ധിപ്പിച്ചിട്ടുണ്ട്. കൊറിയന്‍ കമ്പനി ഹ്യൂണ്ടായ് ഇതിനകം വിവിധ മോഡലുകള്‍ക്ക് 5000-25000 വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്.