മൊത്ത വിലസൂചിക അഞ്ചര വര്‍ഷത്തെ താഴ്ന്ന നിലയില്‍

Posted on: December 15, 2014 7:31 pm | Last updated: December 15, 2014 at 7:31 pm

price indexന്യൂഡല്‍ഹി: രാജ്യത്തെ മൊത്ത ഉല്‍പന്ന വില സൂചിക അഞ്ചര വര്‍ഷത്തെ താഴ്ന്ന നിലയിലെത്തി. സെപ്തംബറില്‍ 2.38 ശതമാനമായിരുന്ന വില സൂചിക ഒക്ടോബറില്‍ 1.77 ശതമാനവും നവംബറില്‍ 0.0 ശതമാനവുമായി കുറയുകയായിരുന്നു. ഭക്ഷ്യ വസ്തുക്കള്‍ എണ്ണ എന്നിവയുടെ വിലക്കുറവാണ് വിലസൂചിക താഴാന്‍ കാരണമായത്.

നവബംറില്‍ ഉള്ളിവിലയിലും പച്ചക്കറി വിലയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ മുട്ട, മത്സ്യം, ഇറച്ചി എന്നിവയുടെ വിലയില്‍ നവംബറില്‍ 4.36 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.