ബാര്‍ ലൈസന്‍സ്: സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല

Posted on: December 15, 2014 3:00 pm | Last updated: December 16, 2014 at 12:26 am

barകൊച്ചി: പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേയില്ല. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. വിധി നടപ്പായില്ലെങ്കില്‍ നികുതി വകുപ്പ് സെക്രട്ടറി ഹാജരാകണമെന്ന നിര്‍ദേശത്തിനും കോടതി സ്‌റ്റേ അനുവദിച്ചില്ല. ലൈസന്‍സ് പുതുക്കാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന നിരീക്ഷണം നിയമപരമാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മദ്യനയം അനുസരിച്ച് ബാറുകളുടെ ലൈസന്‍സ് പുതുക്കാനാകില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

ALSO READ  വെടിയുണ്ടകള്‍ കാണാതായ സംഭവം: സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി